1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015

സ്വന്തം ലേഖകന്‍: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ ഒഴിവാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു.

ഇത് കൂടാതെ സര്‍ക്കാറിന്റെ അതിഥികളെയും നയതന്തൃജ്ഞരേയും അന്താരാഷ്ട്ര സംഘടനകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരേയും ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും അവരുടെ ആശൃിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് കഴിഞ്ഞ വര്‍ഷം മന്ത്രിസഭ തീരുമാനിച്ചത്.

സന്ദര്‍ശക വിസ നീട്ടുമ്പോഴും മറ്റൊരു രാജ്യത്തുനിന്ന് ട്രാന്‍സിസ്റ്റായി കരമാര്‍ഗം മൂന്നാമതൊരു രാജ്യത്തേക്ക് സൗദിയിലൂടെ കടന്നുപോകുന്നവര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഈ വര്‍ഷാവസാനത്തോട് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 100 മുതല്‍ 150 വരെയാണ് പോളിസി നിരക്ക്.

പദ്ധതി പ്രാബല്യത്തില്‍ ആവുന്നതോടെ സൗദി എംബസികളില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ വിസിറ്റു വിസ സ്റ്റാമ്പുചെയ്യുന്നതിനുമുമ്പായി ഇന്‍ഷുറന്‍സ് പോളിസി നിരക്ക് അടക്കേണ്ടിവരും. എന്നാല്‍ സ്ഥിരമായ പോളിസി നിരക്ക് തീരുമാനിച്ചിട്ടില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.പരമാവധി ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ കവറേജാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.