1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കരയുദ്ധത്തിന് സൗദി സൈന്യം ഇറങ്ങുന്നു. ഐ.എസിനെതിരെ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന കരയുദ്ധത്തില്‍ ചേര്‍ന്നു പോരാടാന്‍ തയ്യാറാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരി മാധ്യമങ്ങളോട് പറഞ്ഞു.

ഐ.എസിനെ തുരത്താന്‍ വ്യോമാക്രമണം മതിയാകില്ലെന്നും കരയുദ്ധം കൂടിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എത്ര സൈനികരെ അയക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. സിറിയയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെതിരെ പോരാടുന്ന സായുധ സംഘങ്ങള്‍ക്ക് സൗദി പിന്തുണ നല്‍കുന്നുണ്ട്.

ഐ.എസിനെതിരെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വ്യോമാക്രമണവും തുടങ്ങി. സൗദിയുടെ പ്രഖ്യാപനത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്തണ്‍ കാര്‍ട്ടര്‍ സ്വാഗതം ചെയ്തു.

സൗദിയുടെ വാഗ്ദാനം യു.എസ് ബ്രസല്‍സില്‍ നടക്കുന്ന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് ശേഷമാകും യുഎസ് സഖ്യം അന്തിമ തീരുമാനം എടുക്കുക. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ കരയുദ്ധം തുടങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.