1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ബുറൈദ പോലീസ് ചെക്ക് പോയിന്റില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ പൊലീസ് ചെക്ക് പോയിന്റില്‍ ഞായറാഴ്ച വൈകുന്നേരം 3.45 നാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ ആക്രമണം നടത്തിയ തീവ്രവാദികളാണ്. ഒരുസുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു. ബംഗ്ലാദേശ് പൗരനാണ് കൊല്ലപ്പെട്ട നാലാമന്‍.

മൂന്നു തീവ്രവാദികളാണ് ചെക്‌പോയിന്റില്‍ വെടിവെപ്പ് നടത്തിയതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു. ഇതേ തുടര്‍ന്ന് സുരക്ഷാ വിഭാഗത്തിന്റെ തിരിച്ചടിയിലാണ് രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. മൂന്നാമന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തീവ്രവാദികളെ നേരിടുന്നതിനിടെയാണ് സാര്‍ജന്റ് സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍അബ്ദുല്ലത്തീഫ് എന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അടിയന്തര ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെക്‌പോയിന്റ് സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.