1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2018

സ്വന്തം ലേഖകന്‍: സൗദിയില്‍ ട്രക്ക് ഡ്രൈവര്‍, തപാല്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എട്ട് മേഖലകളില്‍ സ്വദേശിവത്കരണം; പതിനായിരക്കണക്കിന് പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ജനുവരിയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമേയാണിത്. ഇതോടെ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

ശക്തമായി തുടരുന്ന സ്വദേശിവത്കരണം സൗദി അറേബ്യ കൂടുതല്‍ തീവ്രമാക്കി. ട്രക്ക് !!ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ജോലി എന്നിവ ഉള്‍പ്പെടെ എട്ട് മേഖലകളില്‍ കൂടി സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുകായണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ്.

വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍ !, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. തപാല്‍ സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15നകം സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ സ്‌കൂളുകളിലെ മുഴുവന്‍ തസ്തികകളും ഓഗസ്റ്റ് 29ന് മുമ്പ് സൗദിവത്കരണം നടപ്പാക്കണം.

സെപ്!റ്റംബര്‍ മാസത്തോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ് ഈ മേഖലകളില്‍ ജോലി ചെയ്യുന്നത്. 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള ഉത്തരവ് ജനുവരിയില്‍ വന്നതിന് പുറമേയാണ് പുതിയ പ്രഖ്യാപനം. റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്‌സ് ഷോറൂമുകള്‍, കണ്ണടക്കടകള്‍, ബേക്കറി, സ് പെയര്‍പാര്‍ട്‌സ് കടകള്‍ തുടങ്ങിയ 12 മേഖലകളില്‍ 2019 ജനുവരിയോടെ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 19 മുതല്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവത്കരണം നിലവില്‍ വന്നിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.