1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2017

സ്വന്തം ലേഖകന്‍: രാജ്യത്തെ അനധികൃത താമസക്കാരെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി, നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍. സൗദി അറേബ്യ പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധിയില്‍ അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി ഭരണാധികാരികള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷ വിഭാഗവും സംയുക്തമായി വ്യാപക പരിശോധന നടത്തും.

പോലീസ്, പട്രോളിങ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാകും പരിശോധന. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ വീണ്ടും അനധികൃതമായി ജോലി ചെയ്യുന്നവരെയും രാജ്യത്ത് തങ്ങുന്നവരെയും കണ്ടെത്താനുള്ള പരിശോധനയാണ് തൊഴില്‍ വകുപ്പ് അടുത്ത ദിവസം മുതല്‍ ആരംഭിക്കുക. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന വിദേശകള്‍, അനധികൃതമായി തൊഴിലെടുക്കുന്നവര്‍, നിയമ വരുദ്ധര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും അഭയം നല്‍കുന്നവര്‍ എന്നിവരെ കണ്ടത്തൊനാണ് പരിശോധന ശക്തമാക്കുന്നത്.

വിദ്യാര്‍ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും വാഹന സൗകര്യം നല്‍കുന്ന ഡ്രൈവര്‍മാരിലും വാഹന ഉടമകളിലും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുണ്ടെന്ന് പരിശോധന വിഭാഗത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒളിച്ചോടിയ വീട്ടുവേലക്കാര്‍ക്ക് അഭയം നല്‍കുന്നവരെയും പരിശോധനയുടെ ഭാഗമായി കണ്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി തങ്ങുന്നവര്‍ അവസാന ദിവസം വരെ കാത്തു നില്‍ക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നടപടികള്‍ക്കായി അധികൃതരെ സമീപിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

പതിനൊന്നായിരത്തിലേറെ ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നതിന് ഔട്ട്പാസ് എംബസിയിലും കോണ്‍സുലേറ്റിലുമായി അപേക്ഷ നല്‍കിയത്. ആയിരക്കണക്കിന് നിയമലംഘകര്‍ ഇതിനകം സ്വന്തം നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. മടങ്ങുന്നവരില്‍ കൂടുതലും പാകിസ്താന്‍ സ്വദേശികളും ഇന്ത്യക്കാരുമാണ്. മാര്‍ച്ച് 29 ആരംഭിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറ് കണക്കിന് നിയമ ലംഘകരാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലുലള്ള ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.