1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നേര്‍ പകുതിയായി വെട്ടിക്കുറച്ചു. നേരത്തെ രണ്ട്‌വര്‍ഷ കാലാവധി ഉണ്ടായിരുന്ന വിസയാണ് . തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇപ്പോള്‍ ഒരു വര്‍ഷ കാലാവധിയായി കുറച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധിയാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമാക്കി കുറച്ചിട്ടുള്ളത്.

തീരുമാനത്തിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗവണ്‍മെന്റ് മേഖലകളിലും വീട്ടു തൊഴിലാളികള്‍ക്കുമുള്ള വിസകള്‍ക്ക് ഈ കുറവ് ബാധകമല്ല. അത്തരം വിസകള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസയുടെ എണ്ണം കുത്തനെ താഴ്ന്നിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറവ് വിസ രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമാണ്. 12 ശതമാനത്തിന്റെ കുറവാണ് വിസ ഇഷൃൂചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 14 ലക്ഷം വിസകളാണ് 2016 വര്‍ഷത്തില്‍ അനുവദിച്ചത്. അതേസമയം 2015 വര്‍ഷത്തില്‍ 19,70,000 വിസകളാണ് ഇഷ്യു ചെയ്തിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.