1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2017

സ്വന്തം ലേഖകന്‍: വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. കഴിഞ്ഞ നാലു മാസത്തിനിടെയാണ് സൗദി അറേബ്യ 39,000 പാക്കിസ്ഥാന്‍ പൗരന്‍മാരെ നാടുകടത്തിയെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്നു വരുന്നവരെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷം മാത്രമേ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് പൗരന്‍മാരെ തിരിച്ചയയ്ക്കുന്നത്.

പാക് പൗരന്‍മാരില്‍ ചിലര്‍ക്ക് ഐഎസിനോട് അനുഭാവമുണ്ടെന്നായിരുന്നു സുരക്ഷാ മുന്നറിയിപ്പ്. സൗദിയിലെത്തിയ നിരവധി പാക് പൗരന്‍മാര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ ജിദ്ദയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരിലും സ്ത്രീകള്‍ അടക്കമുള്ള പാക് പൗരന്‍മാരുണ്ട്.

അതേസമയം, വീസ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് പാക് പൗരന്‍മാരെ തിരിച്ചയച്ചതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചയച്ച പാക് പൗരന്‍മാര്‍ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള ചട്ടങ്ങള്‍ ലംഘിച്ചതായും അധികൃതര്‍ അറിയിച്ചു. നിരവധി പാക് പൗരന്‍മാര്‍ ഈയടുത്ത കാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നത് കണ്ടെത്തിയിരുന്നതായും നിരവധി പേര്‍ മയക്കുമരുന്ന് കള്ളക്കടത്തിലും മോഷണത്തിലും കയ്യേറ്റ ശ്രമങ്ങളിലും ശിക്ഷിക്കപ്പെട്ടിരുന്നതായും സൗദി അറേബ്യയുടെ ഷൗറ കൗണ്‍സിലിന്റെ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള അല്‍ സാദൗന്‍ പറഞ്ഞു.

സൗദിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ പാക്കിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു. രേഖകള്‍ പരിശോധിച്ചശേഷം പാക് അധികൃതര്‍ തിരിച്ചയച്ചവരെ കസ്റ്റഡിയിലെടുത്തു. 20122015 നും ഇടയില്‍ രണ്ടര ലക്ഷത്തിലധികം പാക് പൗരന്‍മാരെ വിവിധ രാജ്യങ്ങളില്‍നിന്നു തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 1.3 ലക്ഷം പേരേയും സൗദിയില്‍നിന്നാണു തിരിച്ചയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.