1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്വദേശി, വിദേശി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന് സൗദി. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് നേടണം.

21 മുതല്‍ രജിസ്‌ട്രേഷനും അപ്പോയ്ന്റ്‌മെന്റും ആരംഭിച്ചു. വിദേശ രാഷ്ട്രങ്ങളിലെ ലൈസന്‍സ് മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാജരാക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ആധികാരികമാണെന്ന് ഉറപ്പു വരുത്തും. ഇതിന് പുറമെ വാഹനം ഓടിച്ച് പരിചയമുണ്ടെന്ന് പ്രായോഗിക പരിശോധനയും നടത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അടുത്ത മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വനിതാ ഡ്രൈവിങ് പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ഡ്രൈവിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ച് വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇതിന് പുറമെ വനിതാ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ വനിതാ ഡ്രൈവിങ് പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.