1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015


സൗദി അറേബ്യക്കാരനായ തൊഴിലുടമ തന്റെ വീട്ടുജോലിക്കാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവച്ചു! ഒരു പ്രാദേശിക വില്‍പ്പന സൈറ്റിലാണ് ശ്രീലങ്കക്കാരിയായ ജോലിക്കാരിയെ വില്‍ക്കുന്നതിനുളള പരസ്യം വന്നതെന്ന് ‘സബക്ക്’ പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.

മുപ്പതുകാരിയായ ജോലിക്കാരിയുമായുളള കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം, അവര്‍ക്ക് നാട്ടില്‍ പോകുന്നതിനു മുമ്പ് ഒരു വര്‍ഷം കൂടി ഗള്‍ഫില്‍ ജോലിചെയ്യണമെന്ന് ആഗ്രഹമുളളതായും പരസ്യത്തില്‍ പറയുന്നുണ്ട്.

കുട്ടികളെ നോക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുളളവളാണ് ഇവരെന്നും 25,000 സൗദി റിയാല്‍ നല്‍കുന്നവര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍, തൊഴിലുടമയുടെ പേര് പത്രത്തില്‍ നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.