1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധനം അനുവദിച്ചത്. തൊഴില്‍മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്.

സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ വന്‍തുക ലെവി ഇനത്തില്‍ അടക്കേണ്ടി വന്നിരുന്നു. വന്‍ ബാധ്യതയുണ്ടായ പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിന് വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ടു. പ്രശ്‌നം സാമ്പത്തിക വികസനകാര്യ സമിതിയിലെത്തി. തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങളും പരിഗണിച്ച് സഹായധനം നല്‍കാനുള്ള തീരുമാനം.

11.5 ശതകോടി റിയാലാണ് സഹായ ധനമായി സ്ഥാപനങ്ങള്‍ക്ക് നല്‍കുക. ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നത് സംബന്ധിച്ച പ്രഖ്യാപനം പിന്നീടുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തിന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.