1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2020

സ്വന്തം ലേഖകൻ: സൌദിയിലെ വിവിധ രാജ്യക്കാരായ 2,799 പ്രവാസി എന്‍ജിനീയര്‍മാരുടെ എഞ്ചിനീയറിങ്, സാങ്കേതിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നു സൌദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് സെക്രട്ടറി ജനറല്‍ ഫര്‍ഹാന്‍ അല്‍-ഷമ്മരി പറഞ്ഞു.

എന്‍ജിനീയറിങ്, സാങ്കേതിക മേഖലകളില്‍ നുഴഞ്ഞുകയറിയ നിയമലംഘകരെയും യോഗ്യതയില്ലാത്തവരേയും കണ്ടെത്താന്‍ കൗണ്‍സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍-ഷമ്മരി പറഞ്ഞു.

ഉയര്‍ന്ന യോഗ്യതയും വിശ്വാസ്യതയും ഗുണനിലവാരവും ആവശ്യമുള്ള സാങ്കേതികവും തൊഴില്‍പരവുമായ ജോലികളില്‍ ആവശ്യമായ യോഗ്യതകളില്ലാതെ പ്രവൃത്തിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള നൂതന പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയില്ലാത്തവരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തുന്നത്.

യോഗ്യതയില്ലാത്ത സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരും വിവിധ പദ്ധതികള്‍ക്കായി പ്രവൃത്തിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണ്. വലിയ അപകട സാധ്യതയ്ക്ക് കാരണമാവുകയും ചെയ്യും. എന്‍ജിനീയറിങ്, നിര്‍മാണ മേഖലയുടെ അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യതയും നിലവാരവുമുള്ള വിദേശ എന്‍ജിനീയര്‍മാരെ കണ്ടെത്തുന്നതിനായി പ്രൊഫഷണല്‍ പരീക്ഷകള്‍ നടത്താന്‍ ആക്ടിങ് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് മന്ത്രി മജീദ് അല്‍ ഹൊകൈലി ഈ അടുത്തായി നിര്‍ദേശം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.