1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: ​ൈ​ഫനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ സന്തോഷ വാർത്ത. വീസയുടെ കാലാവധി ഒക്​ടോബർ 31 വരെ നീട്ടാന്‍ സൌദി ഭരണാധികാരി സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഫൈനൽ എക്​സിറ്റ്​ വീസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തിൽ വിമാന സർവീസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ്​ ഇൗ ആനുകൂല്യം.

ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വീസ കാലാവധി ദീർഘിപ്പിച്ച്​ നൽകുന്നത്​. വീസ ദീർഘിപ്പിക്കൽ നടപടി ആരംഭിച്ചതായി സൌദി ജവാസത്ത് അറിയിച്ചു. അപേക്ഷ നൽകാതെ തന്നെ സ്വമേധയാ കാലാവധി ദീർഘിപ്പിക്കും.

കോവിഡ്​ വന്നതിന്​ ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വീസകൾ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച്​ ‘അഖ്​ബാർ’ ഒാൺലൈൻ പത്രം റിപ്പോർട്ട്​ ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.