1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2020

സ്വന്തം ലേഖകൻ: സൗ​ദി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന് ഫു​ഡ്​ ആ​ൻ​ഡ്​ മി​ൽ​ക്​ പോ​ളി​ടെ​ക്നി​ക്കും അ​രാ​സ്കോ ക​മ്പ​നി​യും സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ൽ, തൊ​ഴി​ലി​നോ​ടൊ​പ്പം പ​രി​ശീ​ല​നം, ഭ​ക്ഷ്യോ​ൽ​പാ​ദ​ന രം​ഗ​ത്തെ അ​റി​വ്​ സ​മ്പാ​ദ​നം എ​ന്നി​വ​യാ​ണ് ക​രാ​റി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക.

പോ​ളി​ടെ​ക്നി​ക്കി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹീം ബി​ൻ സ​ഊ​ദ് അ​ൽ​അ​ഖീ​ലി​യും അ​രാ​സ്‌​കോ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ മാ​ന​വ വി​ഭ​വ​ശേ​ഷി എ​ക്സി​ക്യൂ​ട്ടി​വ് പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ് മു​ഹ​മ്മ​ദ് ഗ​ൻ​ദൂ​റ​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​രാ​സ്കോ ന​ട​ത്തി​യ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ, ക്ഷീ​ര രം​ഗ​ത്തേ​ക്ക് നി​ര​വ​ധി സൗ​ദി ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ബ്രാ​ഹീം അ​ൽ​അ​ഖീ​ലി പ​റ​ഞ്ഞു. എ​ന്നാ​ൽ, ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.അ​തു​കൊ​ണ്ടാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നാ​ണ്​ ഇൗ ​ക​രാ​ർ. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മാ​ന​വ വി​ഭ​വ​ശേ​ഷി ഫ​ണ്ട് (ഹ​ദ​ഫ്), സൗ​ദി വൊ​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ടെ​ക്‌​നി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം.

പ​രി​ശീ​ല​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഭ​ക്ഷ്യോ​ൽ​പാ​ദ​ന ക​മ്പ​നി​ക​ളി​ൽ നി​യ​മ​ന​വും ന​ട​ക്കും.രാ​ജ്യ​ത്ത് വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യോ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലും വി​പ​ണ​ന​രം​ഗ​ത്തും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം സ്വ​ദേ​ശി യു​വാ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​തോ​ടെ ഈ ​രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്ക​ര​ണം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​വു​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.