1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2019

സ്വന്തം ലേഖകൻ: സൗദിയിലെ ചെറുകിട ഇടത്തരം ബിസിനസ് സംരഭങ്ങളുടെ സര്‍ക്കാര്‍ ഫീസിനത്തില്‍ യാതൊരു വര്‍ധനവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രാലയം. നിലവിലുള്ള ഫീസ് ഘടന കൂട്ടുന്നതിനും ദേദഗതി വരുത്തുന്നതിനും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ അതിന്റെ സാധ്യതാ പഠനങ്ങളും പ്രായോഗിക മാര്‍ഗങ്ങളും മൂന്‍കൂറായി മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2020 വരെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരഭങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ ഫീസിനങ്ങളിലും യാതൊരു വര്‍ധനവും വരുത്തില്ലെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നും ഇതില്‍ മാറ്റം വരുത്തുന്നതിന്റെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിക്കാതെ നിലവിലുള്ള ഫീസ് ഘടന കൂട്ടുന്നതിനോ ദേദഗതി ചെയ്യുന്നതിനോ നിര്‍ദ്ദേശം നല്‍കുന്നത് ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയ ഉന്നത അധികാരികള്‍ നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ നിക്ഷേപക അന്തരീക്ഷത്തില്‍ മാല്‍സര്യം വര്‍ധിപ്പിക്കുന്നതിനും ചെറുകിട ഇടത്തരം സംരഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമാണ് തീരുമാനം. ഇവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംരഭകരില്‍ നിന്ന് കൂടുതല്‍ ഫീസുകള്‍ ഈടാക്കരുതെന്ന് ഫിസ്‌ക്കല്‍ ബാലന്‍സ് പ്രോഗ്രാം നേരത്തെ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികളും അവ നേരിടുന്നതിനുള്ള പിന്തുണയും എന്ന വിഷയത്തില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.