1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2019

സ്വന്തം ലേഖകന്‍: സൗദി അറേബ്യ കനത്ത ചൂടിലേക്ക് പ്രവേശിച്ചതോടെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിലായി. സെപ്തംബര്‍ വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂടേറിയതോടെ റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.

വരണ്ട കാലാവസ്ഥയാണ് സൌദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്‍പത്തി അഞ്ച് ഡിഗ്രി പിന്നിട്ടു ചിലഭാഗങ്ങളില്‍ താപനില. ഏറ്റവും കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത ചൂടേറിയതോടെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ഇതിന് ശേഷം 49 ഡിഗ്രി വരെയെത്തും പരമാവധി താപനില. ഇതോടെ സെപ്തംബര്‍ പതിനഞ്ച് വരെ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ ഈ കാലയളവില്‍ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമലംഘനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.