1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം; സൗദിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണം. സൗദി തലസ്ഥാനമായ റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ ശനിയാഴ്ച വെടിവച്ചിട്ടിരുന്നു. വിനോദത്തിനുവേണ്ടി ആരോ പറത്തിയതായിരുന്നു ഡ്രോണ്‍. ഇതെത്തുടര്‍ന്ന് ഇത്തരത്തില്‍ ഡ്രോണുകള്‍ പറത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.

ഡ്രോണുകള്‍ പറത്തുന്നവര്‍ പ്രത്യേക അനുമതി വാങ്ങണം. ഡ്രോണ്‍ വെടിവച്ചിട്ട സമയത്ത് സല്‍മാന്‍ രാജാവ് കൊട്ടാരത്തിലുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റിയാദിലെ രാജകൊട്ടാരത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെറു ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുപ്പത് സെക്കന്റുകള്‍ നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പിനു ശേഷം നിലത്തു വീഴ്ത്തുകയായിരുന്നു.

ഡ്രോണ്‍ മാതൃകയുള്ള ചെറിയ ടോയ് വിമാനമാണ് സുരക്ഷാ ഭീതി പരത്തി രാജകൊട്ടാരത്തിനു മുകളിലൂടെ പറന്നത്. ഖുസാമ പ്രദേശത്തെ സുരക്ഷാ മേഖലയിലൂടെ അനധികൃതമായി പറന്ന ഡ്രോണിനെ പോലിസ് വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പോലിസ് വക്താവ് അറിയിച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവ സമയത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊട്ടാരത്തിലുണ്ടായിരുന്നില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.