1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: സൌദിയിൽ രാജ്യാന്തര യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. യാത്രാ നിരോധനം മാർച്ച് 31ന് പൂർണമായും പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയുടെ വിശദീകരണം.

2 ഡോസ് കൊവിഡ് വാക്‌സീൻ എടുത്തവർക്ക് തെളിവായി ഹെൽത്ത് പാസ്‌പോർട്ട് നൽകും. ആരോഗ്യ മന്ത്രാലയം ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധികൃതരുമായി സഹകരിച്ചാണ് തവക്കൽനാ ആപ് വഴി ഹെൽത്ത് പാസ്പോർട്ട് നൽകുന്നത്.

ഇതേസമയം മാർച്ച് 31 മുതൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി സൌദി അറേബ്യൻ എയർലൈൻസ് (സൌദിയ) അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ വെബ്സൈറ്റിനെ ആശ്രയിക്കണമെന്നും അറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.