1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍. അപൂര്‍വ പ്രതിഭകളായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കി. അന്താരാഷ്ട്ര തലത്തിലെ അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാല ഇഖാമ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ഗോള്‍ഡന്‍ കാര്‍ഡ് നല്‍കി തുടക്കം കുറിക്കുന്ന പദ്ധതി, വിദ്ഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷമാണ് നടപ്പാക്കുക. ഗോള്‍ഡന്‍ കാര്‍ഡ് നല്‍കി ദീര്‍ഘകാലം സൗദിയില്‍ തങ്ങാന്‍ അനുവാദമുള്ളവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും. അതേസമയം ദീര്‍ഘകാല ഇഖാമയുടെ കാലാവധി എത്രയായിരിക്കും എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഏതെല്ലാം മേഖലയിലുള്ള പ്രതിഭകള്‍ക്ക് ദീര്‍ഘകാല ഇഖാമ നല്‍കണമെന്ന് വിദഗ്ധരുടെ അഭിപ്രായം ശേഖരിച്ച ശേഷം മന്ത്രാലയം തീരുമാനിക്കും. തീരുമാനമായാല്‍ നടപ്പാക്കുന്നതിന് 32 മാസത്തെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.