1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

സ്വന്തം ലേഖകന്‍: സൗദിയില്‍ കാണാതായ രണ്ടര വയസുകാരി കുരുന്നിനെ കണ്ടെത്തിയാല്‍ 1.7 കോടി രൂപ നല്‍കാമെന്ന് ബന്ധുക്കള്‍. കുട്ടിയെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കും ഈ പാരിതോഷികം നല്‍കുമെന്ന് ഒരു മില്യണ്‍ സൗദി റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ച് ബന്ധുക്കള്‍ അറിയിച്ചു.

ജൗരി അലി ഖാലിദ് എന്ന രണ്ടര വയസുകാരിയയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് റിയാദിലെ ഒരു ആശുപത്രിയില്‍ നിന്നും കാണാതായത്. കുട്ടിയെ തിരയുന്നതില്‍ സോഷ്യല്‍ മീഡിയയും ആക്ടിവ് ആയിരുന്നു.
എന്നാല്‍ ഞായറാഴ്ചയോടെ ഈ കുട്ടി മരിച്ചതായി വാര്‍ത്ത പ്രചരിച്ചു. കടല്‍ത്തീരത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മരിച്ചത് അഞ്ചര വയസുള്ള മറ്റൊരു പെണ്‍കുട്ടിയായിരുന്നു. ഈ കുട്ടിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരികരിച്ചതായി
അല്‍റിയാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൗരി അലി ഖാലിദിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും അഞ്ജാതനായ ഒരാള്‍ കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ട്. കുട്ടിയുടെ അച്ഛനാണെന്ന് കരുതിയാണ് ആശുപത്രി ജീവനക്കാര്‍ യുവാവിനെ തടയാതിരുന്നത്.

സൗദി അറേബ്യയിലെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ജൗരിയെ കണ്ടെത്തുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കുട്ടിയുടെ കുടുംബം വന്‍ തുക പാരിതോഷികം കൂടി പ്രഖ്യാപിച്ചതോടെ വളരെ വേഗം കുട്ടിയെ കണ്ടെത്താകുമെന്ന പ്രതീക്ഷയിലാണ് സൗദി പോലീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.