1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

സൗദി രാജാവിന്റെ ചെറുമകന്‍ യെമനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് സീനിയര്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാളെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

ഫാദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍ അസീസ് എന്നാണ് കൊല്ലപ്പെട്ട സൗദി രാജകുടുംബാംഗത്തിന്റെ പേരെന്നും മറ്റ് രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോര്‍ത്ത് വെസ്‌റ്റേണ്‍ യെമനില്‍ വെച്ച് ഏപ്രില്‍ 11നാണ് സീനിയര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോര്‍ത്ത് വെസ്‌റ്റേണ്‍ യെമനിലെ ക്വാദ്ബിര്‍ ജില്ലയിലെ അല്‍ മജ്ദ ഗ്രാമത്തിലായിരുന്നു സൗജി മേജര്‍ ജനറല്‍ സൈന്യത്തോടൊപ്പം ഉണ്ടായിരുന്നത്. നേരത്തെ സൗദി ഭരണകൂടം മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നും മറ്റു രണ്ടു പേര്‍ക്ക് പരുക്കേറ്റെന്നും മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ച് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വിടുന്നത്. അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളൊന്നും കൊല്ലപ്പെട്ട സൗദി ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

മാര്‍ച്ച് 26 മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇറാന്‍ അനുകൂലികളായ ഹൂത്തികളെ തുരത്തുന്നതിനായി യെമനില്‍ വ്യോമാക്രമണം നടത്തി വരികയാണ്. 500 ഹൂത്തി റിബല്‍സും നിരവധി സിവിലിയന്‍സും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.