1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: സൌദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റാ​ൻ എ​ട്ടു​ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. ന​വം​ബ​ർ ആ​ദ്യം സൌദി മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച സു​പ്ര​ധാ​ന തൊ​ഴി​ൽ പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.​​

നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റൊ​രു തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​നാ​ണ്​ എ​ട്ടു​ വ്യ​വ​സ്ഥ​ക​ൾ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടൊ​പ്പം ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ മാ​റ​ൽ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ഞ്ചു​ വ്യ​വ​സ്ഥ​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​യെ ജോ​ലി​ക്കെ​ടു​ക്കാ​ൻ പു​തി​യ തൊ​ഴി​ലു​ട​മ നാ​ലു​ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. സ്​​പോ​ൺ​സ​ർ​ഷി​പ് സേ​വ​നം ല​ഭ്യ​മാ​കാ​ൻ നി​ല​വി​ലു​ള്ള ഫീ​സി​ൽ അ​ധി​കം ഇൗ​ടാ​ക്കു​ക​യു​മി​ല്ല. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ഷ്യൂ ചെ​യ്​​ത തൊ​ഴി​ൽ വി​സ​ക​ളെ ഇ​ത്​ ബാ​ധി​ക്കു​ക​യു​മി​ല്ല. നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളെ​ന്നും​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റ​ത്തി​നുള്ള വ്യവസ്ഥകൾ

രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ത്തി​ന്​ വി​ധേ​യ​നാ​യി തൊ​ഴി​ൽ വി​സ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​യി​രി​ക്ക​ണം.

രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച​ശേ​ഷം നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ ഒ​രു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം.

തൊ​ഴി​ലു​ട​മ​യും തൊ​ഴി​ലാ​ളി​യും ഒ​പ്പു​വെ​ച്ച ഡി​ജി​റ്റ​ൽ ഡോ​ക്യു​മെ​േ​ൻ​റ​ഷ​ൻ രീ​തി​യി​ൽ തൊ​ഴി​ൽ ക​രാ​റു​ണ്ടാ​യി​രി​ക്ക​ണം.

മ​ന്ത്രാ​ല​യ​ത്തി​െൻറ ‘ഖി​വ’ പോ​ർ​ട്ട​ൽ വ​ഴി പു​തി​യ തൊ​ഴി​ലു​ട​മ തൊ​ഴി​ൽ അ​ഭ്യ​ർ​ഥ​ന ന​ട​ത്ത​ണം.

സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച്​ നി​ല​വി​ലെ തൊ​ഴി​ലു​ട​മ​ക്ക്​ അ​റി​യി​പ്പ്​ ന​ൽ​ക​ണം.

പു​തി​യ തൊ​ഴി​ലു​ട​മ പാ​ലി​ക്കേ​ണ്ട നിബന്ധനകൾ

വി​സ നേ​ടാ​ൻ തൊ​ഴി​ലു​ട​മ​യു​ടെ സ്ഥാ​പ​ന​ത്തി​ന് നി​യ​മാ​നു​സൃ​ത​ യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്ക​ണം.

വേ​ത​ന സം​ര​ക്ഷ​ണ പ​ദ്ധ​തി ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം.

തൊ​ഴി​ൽ ക​രാ​ർ, ഡി​ജി​റ്റ​ൽ ഡോ​ക്യു​മെ​േ​ൻ​റ​ഷ​ൻ ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം.

സ്വ​യം വി​ല​യി​രു​ത്ത​ൽ പ്രോ​ഗ്രാം പാ​ലി​ക്ക​ണം.

തൊ​ഴി​ലു​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റ​ത്തി​ന്​

തൊ​ഴി​ലാ​ളി​ രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​ശേ​ഷ​വും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ തൊ​ഴി​ൽ ക​രാ​ർ ഉ​ണ്ടാ​ക്കാ​തി​രി​ക്കു​ക.

തു​ട​ർ​ച്ച​യാ​യി മൂ​ന്നു​മാ​സം ശ​മ്പ​ളം മു​ട​ങ്ങു​ക.

യാ​ത്ര, ത​ട​വ്, മ​ര​ണം അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ ​തൊ​ഴി​ലു​ട​മ അ​പ്ര​ത്യ​ക്ഷ​മാ​കു​ക.

തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്​ പെ​ർ​മി​റ്റ്​ അ​ല്ലെ​ങ്കി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി തീ​രു​ക.

തൊ​ഴി​ലു​ട​മ​ക്ക്​​ ബി​നാ​മി ഇ​ട​പാ​ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം തൊ​ഴി​ലാ​ളി അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കു​ക. തൊ​ഴി​ലാ​ളി ആ ​ബി​നാ​മി ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കു​ക.

തൊ​ഴി​ലു​ട​മ​ക്ക്​ മ​നു​ഷ്യ​ക്ക​ട​ത്ത്​ പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന്​ തെ​ളി​യു​ക.

തൊ​ഴി​ൽ ത​ർ​ക്ക​മു​ണ്ടാ​യാ​ൽ ര​ണ്ടു​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തൊ​ഴി​ലു​ട​മ കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തി​രി​ക്കു​ക.

സ്​​പോ​ൺ​സ​ർ​ഷി​പ് മാ​റ്റാ​ൻ തൊ​ഴി​ലു​ട​മ ത​ന്നെ അ​നു​മ​തി ന​ൽ​കു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.