1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

‘ആമിൽ’ വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കാനാണ് സൌദി നൈപുണ്യ പരീക്ഷ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ പരീക്ഷ പ്രോഗ്രാം മേധാവിയെ ഉദ്ധരിച്ചു വന്ന വാര്‍ത്തകളിലാണ് ഭാവിയില്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കുമെന്നും ഉണ്ടായത്. ഇതില്‍ ലേബര്‍ വിസകള്‍ നിര്‍‌ത്തുമെന്ന കാര്യമാണ് തൊഴില്‍ മന്ത്രാലയം നിഷേധിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു.

സൌദിയില്‍ തൊഴിലാളികളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ കൂടുതലുള്ള ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ പരീക്ഷ വരുന്നത്. ഡിസംബര്‍ മുതല്‍ നടത്താനാണ് പദ്ധതിയെന്ന് തൊഴില്‍ നൈപുണ്യ പരീക്ഷാ വിഭാഗം മേധാവി കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിരുന്നു. എന്നാൽ ലേബർ വിസ റദ്ദാക്കി എന്ന രീതിയിൽ വന്ന വാര്‍ത്തയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമില്ല എന്ന് മന്ത്രാലയം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.