1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റ ഭാഗമായാണ് പുതിയ സേവനമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

അബ്ഷിര്‍ ഇസര്‍വീസ് വഴി കേസിന്റെ വിവരങ്ങളും കോടതി ഉത്തരവുകളും കേസില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ നിയമനടപടികളുടെ വിവരങ്ങളും സാമ്പത്തിക ബാധ്യതകളും അറിയാനാകും. കൂടാതെ വക്കീല്‍ നോട്ടിസോ യാത്രാവിലക്കോ ഉണ്ടെങ്കിലും അറിയാന്‍ സാധിക്കും.

ആഭ്യന്തര മന്ത്രാലയമാണ് ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനം കൊണ്ടുവന്നത്. അബ്ഷിര്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിച്ചവര്‍ക്ക് ഈ സര്‍വീസ് ലഭ്യമാകും. ഇതുപയോഗിച്ച് വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ വ്യക്തിയുടെ മൊബൈലില്‍ ലഭിക്കുന്ന രഹസ്യ കോഡ് നല്‍കിയാല്‍ കേസ് വിവരങ്ങള്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.