1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2020

സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൌദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം തുറന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്.

കര അതിര്‍ത്തികളില്‍ കൂടുതല്‍ തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനായത്. ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലും.

റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കര അതിര്‍ത്തി വഴി സൌദിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് ആളുകളെ കടത്തിവിട്ടത്.

റീ എന്‍ട്രി വീസയിലും സന്ദര്‍ശക വീസയിലുമുള്ള വിദേശികള്‍ക്കും ജി.സി.സി. പൗരന്മാര്‍ക്കും സൌദിയിലേക്ക് വരാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സൌദിയില്‍നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകളെയും അറിയിച്ചിട്ടുണ്ട്.

48 മണിക്കുറിനകം നടത്തിയ പി.സി.ആര്‍. ടെസ്റ്റ് റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. കൊവിഡ് പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കുമാത്രമാണ് സൌദിയിലേക്ക് പ്രവേശനം നല്‍കുന്നത്.

രാ​ജ്യാ​ന്ത​ര യാ​ത്ര​വി​ല​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) അ​നു​മ​തി ന​ൽ​കി.

രാ​ജ്യ​ത്തു​നി​ന്ന്​ വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ ഗാ​ക ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

സൗ​ദി പൗ​ര​ന്മാ​ർ​ക്കും എ​ക്​​സി​റ്റ്​ എ​ൻ​ട്രി വി​സ, ഇ​ഖാ​മ, സ​ന്ദ​ർ​ശ​ന വി​സ എ​ന്നി​വ​യു​ള്ള വി​ദേ​ശി​ക​ൾ​ക്കും യാ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡ്​ നെ​ഗ​റ്റി​വാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ യാ​ത്ര​ക്കാ​ർ കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം.

വി​ദേ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ടെ​സ്​​റ്റ്​ ആ​യി​രി​ക്ക​ണം. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ പ്രോ​േ​ട്ടാ​ക്കോ​ളു​ക​ൾ പാ​ലി​ച്ച്​ മാ​ത്ര​മേ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും തി​രി​ച്ച്​ പു​റ​ത്തേ​ക്ക്​ പോ​കാ​നും അ​നു​മ​തി​യു​ള്ളൂ. ഇൗ ​നി​ബ​ന്ധ​ന​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല എ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സെ​പ്​​റ്റം​ബ​ർ 15 ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റു​ മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ്വ​ന്തം നി​ല​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വ​യം യാ​ത്ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യ രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ​പ​റ​ഞ്ഞ തീ​രു​മാ​നം ബാ​ധ​ക​മ​ല്ല എ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​ത് ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്കും തി​രി​ച്ചും റ​ഗു​ല​ർ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.ആ ​വി​ല​ക്ക് നീ​ക്കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ സാ​ധാ​ര​ണ സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

അതിനിടെ സൌദിയിൽ എത്തുന്ന വിദേശികളുടെ ക്വാറന്റീൻ കാലം 3 ദിവസമാക്കി കുറച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്. നേരത്തെ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു അറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല