1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2016

സ്വന്തം ലേഖകന്‍: സൗദി അല്‍ അഹ്‌സ പ്രവിശ്യയിലെ പള്ളിയില്‍ വമ്പന്‍ സ്‌ഫോടനം, നാലു പേര്‍ മരിച്ചു, പുറകില്‍ തീവ്രവാദികളെന്ന് നിഗമനം. കിഴക്കന്‍ സൗദിയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഭീകരാക്രമണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഭീകരരാണ് ആക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഭീകരരും സൈന്യവുമായി വെടിവെപ്പുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചാവേര്‍ സ്‌ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പള്ളിയിലുണ്ടായിരുന്നവര്‍ തടഞ്ഞതായി എ.പി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ അഹ്‌സ പ്രവശ്യയിലെ മഹസിന്‍ നഗരത്തിലുള്ള ഇമാം റിദ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ കൂടാന്‍ ഇടയുണ്ട് എന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.