1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2016

സ്വന്തം ലേഖകന്‍: നിതാഖത് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍, തൊഴില്‍ നഷ്ട ഭീഷണിയില്‍ പ്രവാസികള്‍. നിതാഖത് മൂന്നാം ഘട്ടമായി ടെലികോം മേഖലയില്‍ കടുത്ത നിയമന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുന്നതായി റിപ്പോര്‍ട്ട്. നേരത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത് നടപ്പാക്കിയിനെ തുടര്‍ന്ന് അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.

ഇതിനിടെ, ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ നടന്ന യോഗത്തില്‍ സൗദി തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖബാനിയാണ് മൂന്നാം നിതാഖതിനെക്കുറിച്ച് അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സൗദികളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സൗദി നിതാഖത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിടുന്നത്.

ഉല്‍പ്പാദനക്ഷമമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉല്‍പ്പാദനക്ഷമമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അല്‍ ഹഖ്ബാനി പറഞ്ഞു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ തൊഴില്‍, മനുഷ്യ വിഭവശേഷി വിഭാഗങ്ങളില്‍ സൗദികളല്ലാത്തവരെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമവും പ്രാബല്യത്തില്‍ വരും.

ഈ വിഭാഗങ്ങളില്‍ സൗദികളല്ലാത്തവരെ നിയമിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ജീവനക്കാര്‍ക്ക് 20,000 റിയാല്‍ പിഴയടക്കേണ്ടിവരുമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ സൗദി സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്താനും മൂന്നാം നിതാഖത് ലക്ഷ്യമിടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.