1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: എണ്ണയിതര ​​േസ്രാതസ്സുകളിൽ നിന്നുള്ള വരുമാനം മൂന്നുമടങ്ങ്​ വരെയായി ഉയർന്നതായി സൗദി ധനമന്ത്രി​ മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. ‘അൽശർഖ്​’ ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. അതിനാൽ എണ്ണയെന്ന ഏക വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്ന അവസ്ഥ​ക്ക്​ മാറ്റംവരുത്താനുള്ള കരുത്ത്​ സമ്പദ്​വ്യവസ്ഥ​ക്ക്​ കഴിഞ്ഞിട്ടുണ്ട്​.

എണ്ണയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നത്​ രാജ്യത്തി​െൻറ സമ്പദ്​വ്യവസ്ഥയുടെ സുസ്ഥിരത​ക്കു​ വേണ്ടിയാണെന്ന്​​ ധനമന്ത്രി​ വ്യക്​തമാക്കി. എണ്ണവിലയിലെ ചാഞ്ചാട്ടം സർക്കാർ പദ്ധതികളെയും മറ്റ്​ ധനകാര്യങ്ങളെയും ബാധിക്കുന്നത്​ ഒഴിവാക്കുകയും അതിലൂടെ സാമ്പത്തിക രംഗം സുസ്ഥിരമാക്കുകയും ചെയ്യുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. നിരവധി മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കാൻ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്​.

അതിൽ പ്രധാനം വ്യവസായമാണ്​. ഈ വർഷം മൂന്നാം പാദത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധന​ ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ സൗദി ഗവൺമെൻറ്​ നടപ്പാക്കിയ പദ്ധതികൾ​ വ്യക്തമായ ഫലങ്ങളുണ്ടാക്കി​. റവന്യൂ കലക്​ഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കക്ഷികളുടെ പൊതുതാൽപര്യങ്ങൾക്ക്​ അനുസൃതമായ രീതിയിൽ ആശയവിനിമയ നിലവാരം ഉയർത്തുന്നതിലും മന്ത്രാലയം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. കോവിഡ്​ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സാ​േങ്കതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

2030ഒാ​ടെ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഏ​ഴു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മു​ന്നേ​റു​ക​യാ​ണെ​ന്ന്​ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ൽ​രാ​ജി​ഹി പ​റ​ഞ്ഞു. അ​ൽ​അ​ഖ്​​ബാ​രി​യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇൗ ​രം​ഗ​ത്ത്​ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ​ശ്ര​മ​ങ്ങ​ളെ കു​റി​ച്ച്​ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും ഇ​തി​ന​കം 4,20,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം സൃ​ഷ്​​ടി​ച്ചു.

തൊ​ഴി​ലു​ട​മ​യും തൊ​ഴി​ലാ​ളി​യും ത​മ്മി​ലു​ള്ള ക​രാ​ർ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ നി​ല​വി​ലെ സ്​​പോ​ൺ​സ​ർ​ഷി​പ്​ വ്യ​വ​സ്ഥ​യി​ൽ വ​രു​ത്തു​ന്ന മാ​റ്റം പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തു​ല്യ​മാ​യി സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ത്സ​ര​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​താ​ണ്. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ലാ​ണ്​ സൗ​ദിയെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

കോ​വി​ഡ്​ കാ​ല​യ​ള​വി​ൽ തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​ന്​ 15 പ​ദ്ധ​തി​ക​ളാ​ണ്​ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ൽ വി​പ​ണി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച 11 നി​യ​മ​ പ​രി​ഷ്​​കാ​ര​ങ്ങ​ളും 25 സം​രം​ഭ​ങ്ങ​ളും ഏ​റെ സ​ഹാ​യി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.