1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

സ്വന്തം ലേഖകന്‍: സൗദിയിലെ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സൗദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കേണ്ടെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരെ ആശങ്കയിലാക്കുന്നത്. രണ്ട് മാസത്തില്‍ താഴെ കരാര്‍ കാലാവധിയുള്ള നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പുതിയ ആരോഗ്യ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ, പ്രതിരോധ, വിദേശ മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയമുള്ള നഴ്‌സിങ് ബിരുദധാരികള്‍ക്ക് മാത്രം അവസരം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.