1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2016

സ്വന്തം ലേഖകന്‍: സൗദി രാജ കുടുംബാംഗത്തിന്റെ വധശിക്ഷ സൗദി നിയമ വ്യവസ്ഥയുടെ മികവു കാണിക്കുന്നതായി നിരീക്ഷണം, സല്‍മാന്‍ രാജാവിന് ലോക മാധ്യമങ്ങളില്‍ അഭിനന്ദനം. നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചുകൊണ്ട് രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയതാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്.

സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സല്‍മാന്‍ രാജാവിനെ അഭിനന്ദിച്ചവരില്‍ രാജ്യാന്തര മാധ്യമങ്ങളും ഉള്‍പ്പെടുന്നു. സംഘട്ടനത്തിനിടെ ഒരു സ്വദേശിയെ വെടിവെച്ചു കൊന്നതിനാണ് സൗദി രാജകുടുംബാംഗത്തിന് വധശിക്ഷ നല്‍കിയത്.

തുര്‍ക്കി ബിന്‍ സഊദ് രാജകുമാരനെയായിരുന്നു വധശിക്ഷക്ക് വിധേയനാക്കിയത്. അമീര്‍ തുര്‍ക്കിയുടെ വിഷയത്തിലുണ്ടായ ശിക്ഷാ നടപടി സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അമീറുമാര്‍ക്കിടയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന വ്യാപകമായ പ്രചരണത്തെ, വധശിക്ഷാ നടപടി തിരുത്തുന്നതാണെന്നും സൗദിയില്‍ ജുഡീഷ്യല്‍ സംവിധാനം സുതാര്യമാണെന്ന് തെളിയിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നീതി നടപ്പാക്കുക എന്നത് ഭരണത്തിന്റെ അടിത്തറയാണെന്നും അത് ഏത് തറവാട്ടില്‍ പിറന്നവര്‍ക്കും ബാധകമാണെന്നും സൗദിയിലെ കോടീശ്വരനായ അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.