1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലിഷ് പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയിൽ ശാസ്ത്ര, ഗണിത വിഷയങ്ങൾക്കും തുല്യ പ്രധാന്യം ഉണ്ടായിരിക്കും. രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകി കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

ഈ മാറ്റം ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതുവഴി മികച്ച തൊഴിലവസരങ്ങളും ഉറപ്പുവരുത്തും. ഇതിനായി 4 ഇനം കോഴ്സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ 5ാം ക്ലാസ് മുതലാണ് ഇംഗ്ലിഷ് പഠനം ആരംഭിക്കുന്നത്.

കൊവി‍ഡ് പശ്ചാത്തലത്തിൽ സൌദിയിൽ ഏതാനും നാളുകൾകൂടി ഇ–ലേണിങ് തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു. യോഗ്യരായ സ്വദേശി തൊഴിലാളികളുടെ ലഭ്യത സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.