1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം. സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ശുറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു. ബിനാമി ഇടപാടും ഒളിഞ്ഞ സാമ്പത്തിക വിനിമയവും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ജോലിക്കാര്‍ തങ്ങളുടെ ഇടപാടുകള്‍, വ്യവഹാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവക്ക് പൂര്‍ണ ഉത്തരവാദിയാകുമ്പോള്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കും.

സ്‌പോണ്‍സറുടെ കീഴിലുള്ള ജോലിക്കാരുടെ എല്ലാ കാര്യങ്ങള്‍ക്കും സ്‌പോണ്‍സറാണ് ഉത്തരവാദി എന്ന അവസ്ഥയാണ് നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികളെ പ്രേരിപ്പിക്കുന്നത്. ബിനാമി ഇടപാടുകള്‍ വര്‍ധിക്കുന്നതും സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയിലാണ്. സകാത്, ടാക്‌സ്, സര്‍ക്കാര്‍ ഫീസ് എന്നിവയില്‍ വെട്ടിപ്പിനും വിദേശികളുടെ ബിനാമി ഇടപാടും സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയും കാരണമാകുന്നുണ്ട്.

തന്റെ ട്വിറ്റര്‍ കുറിപ്പിലാണ് ഫഹദ് ബിന്‍ ജുമുഅ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. ബിനാമി ഇടപാട് ഇല്ലാതാകുന്നതോടെ ചെറുകിട സംരംഭങ്ങളിലേക്ക് കൂടുതല്‍ സ്വദേശികള്‍ കടന്നുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.