1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. റീം അല്‍ റഷീദ് എന്ന പെണ്‍കുട്ടിയാണ് രണ്ടാനമ്മയുടെ കൈകൊണ്ട് ക്രൂരമായി കൊല്ലപ്പെട്ടത്.

സ്‌കൂള്‍ സമയം തീരുന്നതിന് മുന്‍പ് സ്‌കൂളിലെത്തിയ ഇവര്‍ കുട്ടിയെ നേരത്തെ കൂട്ടിക്കൊണ്ടു പോയിരുന്നതായി അധികൃതര്‍ പറയുന്നു. സൗദി നിയമപ്രകാരം ബന്ധുക്കള്‍ കുടുംബ തിരിച്ചറിയല്‍ കാര്‍ഡുമായി സ്‌കൂളിലെത്തി ആവശ്യപ്പെട്ടാല്‍ കുട്ടികളെ ഒപ്പം അയക്കാവുന്നതാണ്. അതുകൊണ്ടു തന്നെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ ഇവരെ സ്‌കൂള്‍ അധികൃതരും സംശയിച്ചിരുന്നില്ല.

സ്‌കൂളില്‍ നിന്നും റീമിനോടൊപ്പം ഒഴിഞ്ഞ പ്രദേശത്തെത്തിയ രണ്ടാനമ്മ കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവം കണ്ട സൗദി സ്വദേശി നല്‍കിയ വിവരം അനുസരിച്ച് രണ്ടാനമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി പോലീസ് യുവതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.