1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് തുക കുറക്കുന്നു, പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും. വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ വന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന നിബന്ധനകള്‍ സ്വീകരിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.

വാഹന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ കുറയ്ക്കുന്നതിനായി സൗദി ചേംബര്‍, അഡൈ്വസറി ബോര്‍ഡ്, സൗദി മോണിറ്ററി ഏജന്‍സി എന്നീ സമിതികള്‍ യോഗം ചേര്‍ന്നിരുന്നു. നിലവിലെ നിരക്കുകളുടെ 50 ശതമാനം വരെ കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത വാഹന ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെ അവരുടെ സേവനങ്ങള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുവാനും സൗദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാഹന ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഒരു കാരണവുമില്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയോളം അവരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.