1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2020

സ്വന്തം ലേഖകൻ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ (വാ​റ്റ്) ഉ​ട​ൻ മാ​റ്റം​വ​രു​ത്താ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന്​ സൌദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ. ത​ൽ​ക്കാ​ലം അ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി​യു​മി​ല്ല. സാ​മ്പ​ത്തി​ക​മാ​യി സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​കു​മ്പോ​ൾ സ​ർ​ക്കാ​റി​െൻറ ഏ​തു തീ​രു​മാ​ന​വും പു​നഃ​പ​രി​ശോ​ധി​ക്കും. റി​യാ​ദി​ൽ ബ​ജ​റ്റ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സൌദി​യി​ൽ വാ​റ്റ് അ​ഞ്ചി​ൽ നി​ന്നും 15 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ഇ​ത് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​റു മാ​സ​ത്തേ​ക്ക് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് മ​ന്ത്രി നേ​ര​േ​ത്ത​​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ന്​ ശേ​ഷ​മു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ടാ​യി​രു​ന്നു മാ​റ്റം വ​രു​ത്താ​ൻ പ​ദ്ധ​തി​ക​ളി​ല്ലെ​ന്ന്​ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മ​റ്റേ​തൊ​രു രാ​ജ്യ​ത്തെ​യും പോ​ലെ സൌദി അ​റേ​ബ്യ​യും ന​യ​ങ്ങ​ൾ നി​ര​ന്ത​രം പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​കു​മ്പോ​ൾ ആ​ലോ​ചി​ക്കും. സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും പു​നഃ​പ​രി​ശോ​ധ​ന​​ക്ക്​ വി​ധേ​യ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ നി​കു​തി ഉ​യ​ർ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും അ​ല​വ​ൻ​സു​ക​ളും കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഉ​യ​ർ​ത്തി​യ​ശേ​ഷ​വും സ​ർ​ക്കാ​ർ ചി​ല തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടു. സ്വ​കാ​ര്യ മേ​ഖ​ല​ക്ക് ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.