1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

വീടുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റേയും വൈദ്യുതിയുടേയും നിരക്കുകള്‍ സൗദി അറേബ്യയില്‍ വര്‍ദ്ധിപ്പാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനാണ് നിരക്കുകള്‍ പുനര്‍നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മരുഭൂരാജ്യമായ സൗദി അറേബ്യയില്‍ ശുദ്ധജലത്തിന് വലിയതോതില്‍ ക്ഷാമമുള്ള രാജ്യമാണ്. കടലിലെ ഉപ്പുവെള്ളവും മറ്റും ശുദ്ധീകരിച്ചാണ് ഇവിടെ ജലവിതരണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൗദിയില്‍ വെള്ളത്തിനും വൈദ്യുതിക്കും ഡിമാന്‍ഡ് കൂടിക്കൂടി വരികയാണെന്ന്

രാജ്യത്ത് ജനവാസ കേന്ദ്രങ്ങളിലും വ്യവസായ മേഖലയിലും ജല വൈദ്യൂത ഉപഭോക്താക്കളുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചു വരികയാണ്. പ്രതിവര്‍ഷം 8 ശതമാനമെന്ന തോതിലാണ് രാജ്യത്തെ ജല വൈദ്യുതി ഉപഭോഗ വര്‍ധന. നിലവിലുള്ള അവസ്ഥ നേരിടുന്നതിന് ആവശ്യമായ ക്ഷമത വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി കമ്പനിക്കുണ്ട്. എന്നാല്‍ ഭാവിയില്‍ ഈരീതിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന 20 വര്‍ഷത്തിന് ശേഷമുണ്ടാകുന്ന അവസ്ഥ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതിക്കാണ് മന്ത്രാലയവും കമ്പനിയും രൂപം കാണുന്നത്. 800 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്. ജലത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം അടിക്കടി വര്‍ദ്ധിക്കുന്നതിനാല്‍ ഈ മേഖലക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതുണ്ടെന്ന് ഡോ. സാലിഹ് ഹുസൈന്‍ പറഞ്ഞു. സ്വദേശികള്‍ ശീലിച്ച ജല വൈദ്യുതി ഉപയോഗ രീതികളിലും പുനരാലോചന വേണമെന്നും സൗദി ഇലക്ട്രിക്കല്‍ കമ്പനി പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. ഉപയോഗത്തിലുണ്ടാകുന്ന വര്‍ദ്ധന കാരണമായി ഊര്‍ജ ഉല്‍പാദന തോത്? ഉയര്‍ത്തേണ്ടിവരും. ഇതിന് നിലവിലുള്ള നിയമാവലിയില്‍ ആവശ്യമായ മാററങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉല്‍പാദന വര്‍ദ്ധനവിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സേവന നിരക്കിനെക്കുരിച്ചും ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോള്‍ ഇളവിന് അര്‍ഹതയുള്ള വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.