1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2019

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ കുടുങ്ങിയ സൗദി യുവതിയെ അഭയാര്‍ത്ഥിയായി അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ; ഓസ്‌ട്രേലിയ അഭയം നല്‍കിയേക്കും; മടങ്ങിപ്പോയാല്‍ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് യുവതി. ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയാഭയത്തിന് അപേക്ഷിച്ച യുവതി റഹാഫ് മുഹമ്മദ് അല്‍ ഖുനുനിനെ ഐക്യരാഷ്ട്രസഭ ബുധനാഴ്ച അഭയാര്‍ഥിയായി അംഗീകരിച്ചു.

റഹാഹിനെ അഭയാര്‍ഥിയായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആര്‍. ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 18കാരിയായ റഹാഫ് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‌ലാന്‍ഡില്‍ പിടിയിലാകുകയായിരുന്നു. താന്‍ തടവിലാണെന്നും സൗദി അധികൃതര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചെന്നും സാമൂഹികമാധ്യമങ്ങള്‍ വഴി റഹാഫ് വെളിപ്പെടുത്തിയതോടെയാണ് വിഷയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയത്.

കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് റഹാഫ് സൗദി വിട്ടത്. സൗദി പ്രാദേശിക സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ റഹാഫിനെ സൗദിയിലേക്ക് തിരിച്ചയക്കുമെന്ന് തായ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഹാഫിന്റെ പോസ്റ്റുകള്‍ വാര്‍ത്തയായതോടെ തായ്‌ലാന്‍ഡ് തീരുമാനം മാറ്റുകയായിരുന്നു.

രാഷ്ട്രീയാഭയം എന്നതിനേക്കാളുപരി റഹാഫിന്റെ വിഷയം പൂര്‍ണമായും കുടുംബ കാര്യമാണെന്നാണ് സൗദി നിലപാട്. വീട്ടില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയായ താന്‍ മടങ്ങിച്ചെന്നാല്‍ കൊല്ലപ്പെടാന്‍വരെ സാധ്യതയുണ്ടെന്നാണ് റഹാഫ് പറയുന്നത്. റഹാഫിന്റെ പിതാവും സഹോദരനും തായ്‌ലാന്‍ഡില്‍ എത്തിയെങ്കിലും അവരോടൊപ്പം പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.