1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

സ്വന്തം ലേഖകന്‍: ഹാര്‍ലി ഡേവിഡ്‌സണില്‍ ചീറിപ്പായാനുള്ള പരിശീലനത്തില്‍ മുഴുകി സൗദിയിലെ പെണ്‍കുട്ടികള്‍. റിയാദിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍വെച്ചാണ് പരിശീലനം. സൗദിയില്‍ വനിതകള്‍ വാഹനമോടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിലാവാന്‍ രണ്ടാഴ്ച കൂടി ശേഷിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ തിരക്കിട്ട് പരിശീലനം നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയാദിനടുത്തുള്ള ഒരു ഡ്രൈവിംഗ് സ്‌ക്കൂളില്‍ പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിശീലനം നേടുന്ന പെണ്‍കുട്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടികള്‍ക്ക് കാര്‍ പോലെയുള്ള വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് പോലെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള അനുമതി നല്‍കിയതായി ട്രാഫിക്ക് ഡയറക്ടറേറ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ ട്രാഫിക്ക് വിഭാഗത്തിലെ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നാണ് സൂചന. സൗദിയുടെ എല്ലാ നിരത്തുകളിലും പുരുഷന്‍മാര്‍ക്കും മോട്ടാര്‍ സൈക്കിള്‍ ഓടിക്കുവാന്‍ നിലവില്‍ അനുമതിയില്ല. ഉള്‍പ്രദേശങ്ങളിലും തിരക്കൊഴിഞ്ഞ ചെറിയ റോഡുകളിലും മാത്രമാണ് ബൈക്കുകള്‍ക്ക് അനുമതിയുള്ളത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.