1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: ആദ്യമായി വളയം പിടിച്ചത് ആഘോഷമാക്കി സൗദി വനിതകള്‍; ലൈസന്‍സിനായി കാത്തിരിക്കുന്ന 1.20 ലക്ഷത്തിലേറെ സ്ത്രീകള്‍. ഞായറാഴ്ച ആരംഭിച്ച സ്ത്രീകളുടെ വാഹനമോടിക്കല്‍ ഒരിടത്തും അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നത് ആവേശം വര്‍ധിപ്പിക്കുന്നു. സൗദിയില്‍ എല്ലായിടത്തും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയോടൊപ്പം ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്‍സൂര്‍ അല്‍ തുര്‍ക്കി കണക്കുകള്‍ വെളിപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ 40 വനിതാ ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍ റോഡുകളിലെ നിരീക്ഷണച്ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കാനായി സൗദിയിലെ അഞ്ച് പ്രധാന നഗരങ്ങളില്‍ ആറ് ഡ്രൈവിങ് സ്‌കൂളുകളാണുള്ളത്. ഒമ്പത് പ്രവിശ്യകളില്‍ വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ ഇതുവരെ തുറക്കാനായിട്ടില്ല. വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കില്ലെങ്കിലും അവരുടെ വിസയുടെ കാര്യത്തില്‍ സാങ്കേതിക തടസങ്ങളുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.