1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. ഈ മന്ത്രാലയങ്ങളിലെ ജോലികള്‍ക്ക് സൗദിക്കാരെ മാത്രം നിയോഗിക്കുന്ന സൗദിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ മുന്നോടിയായി സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.

സൗദിവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തരം മന്ത്രാലയം, തൊഴില്‍സാമൂഹിക വികസന മന്ത്രാലയം, മുസിപ്പല്‍റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം, വാണിജ്യനിക്ഷേപ മന്ത്രാലയം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വ്യത്യസ്ത ഫീല്‍ഡ് കമ്മിറ്റികള്‍ വഴിയാണ് അനുയോജ്യരായ സൗദി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടെത്തി ജോലികളില്‍ നിയമിക്കുക. രാജ്യത്തിലെ പൗരന്‍മാരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സൗദി ഭരണകൂട വക്താവ് അറിയിച്ചു.

ബിസിനസ് മേഖലയില്‍ സൗദികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും നല്‍കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ടൂറിസം വകുപ്പും സൗദിവല്‍ക്കരണ കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ സൗദിയിലെ സുപ്രധാന തൊഴിലുകള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അന്യമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.