1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: സൗദി തൊഴില്‍മേഖലകളിലെ സ്വദേശിവത്കരണം പുനഃപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി; സ്വദേശി, വിദേശി അനുപാതം 50% മായി കുറക്കണമെന്ന് വ്യാപാരികള്‍. തൊഴില്‍മേഖലയിലെ സ്വദേശിവത്കരണ തോത് സൗദിയില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം തൊഴില്‍, സാമൂഹിക വികസനമന്ത്രാലയം സമഗ്രമായി പുനഃപരിശോധിക്കുമെന്ന ഉറപ്പാണ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയില്‍നിന്നും വ്യാപാരികള്‍ക്ക് ലഭിച്ചത്. സ്വദേശി, വിദേശി അനുപാതം 50 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

മൊബൈല്‍ ഫോണ്‍ കടകള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൂറുശതമാനം സൗദിവത്കരണം നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് നിഗമനം.കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ടു തൊഴില്‍മേഖലയില്‍ 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നിരുന്നു. ഈ മേഖലകളിലുള്ള സ്വദേശിവത്കരണതോതില്‍ മാറ്റം വരുത്തണമെന്ന് സൗദിയിലെ വ്യാപാരികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ വിദഗ്ദരായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും പൂട്ടുകയും ബാക്കിയുള്ളവ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ സ്വദേശി, വിദേശി അനുപാതം കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കീയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.