1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, ആഭ്യന്തരമന്ത്രാലയത്തിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്വകാര്യമേഖലയിലെ സ്വദേശികള്‍ 17 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പിലാക്കിയത് ഫലം ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ആക്ടിവിറ്റീസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഇബ്രാഹിം അല്‍ മര്‍സൂഖ് പറഞ്ഞു.

വിവിധ കേസുകളില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതരായ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ നിതാഖാത്ത് പ്രകാരം രണ്ടു സ്വദേശികളെ നിയമിച്ചതായി പരിഗണിക്കും. മൂവായിരം റിയാല്‍ അടിസ്ഥാന ശമ്പളം നേടുന്നവരെ മാത്രമാണ് നിതാഖാത്തില്‍ ഒരു സ്വദേശി തൊഴിലാളിയായി പരിഗണിക്കുന്നത്.

കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, മന്ത്രാലയത്തിന്റെ സേവനങ്ങള്‍ വേഗം ലഭ്യമാക്കുന്നുണ്ടെന്നും ഇബ്രാഹിം അല്‍ മര്‍സൂഖ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.