1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

സ്വന്തം ലേഖകന്‍: സൗദിയില്‍ ഐടി രംഗം ഉള്‍പ്പെടെ 11 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം. വ്യവസായം, ആരോഗ്യം, ടൂറിസം, ഗതാഗതം, നിര്‍മാണം, എന്‍ജിനീയറിങ്, നിയമം തുടങ്ങിയ മേഖലകളിലേക്കാണ് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നത്.

ഇവിടങ്ങളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈകാതെ മറ്റു ജോലികള്‍ കണ്ടെത്തേണ്ടി വരുമെന്നാണ് സൂചന. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണു നടപടി.

വിവിധ ഘട്ടമായാണു പദ്ധതി നടപ്പാക്കുക. ഓരോ മേഖലയിലെയും അധികാരികളുമായി തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ സ്വദേശിവല്‍ക്കരണ സമിതി ചര്‍ച്ച നടത്തിവരികയാണ്. പുതിയ തീരുമാനം കൂടുതല്‍ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.