1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍. മൂന്നുഘട്ടങ്ങളിലായി 12 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ചെറുകിട വ്യവസായവാണിജ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്.

കാര്‍ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രാലയങ്ങള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ എന്നീ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍വരും. ഒപ്റ്റിക്കല്‍സ്, ഇലക്ട്രിക്കല്‍സ് എന്നിവിടങ്ങളില്‍ നവംബര്‍ 9 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുക. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പെറ്റ് കടകള്‍, സ്വീറ്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ജനുവരി ഏഴുമുതലും സ്വദേശിവത്കരണം നടപ്പാക്കും.

സ്വദേശിവത്കരണം പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ നിശ്ചിതസമയത്തിനകം സ്വദേശികളെ നിയമിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.