1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: മൂന്നു പ്രമുഖ മേഖലകളില്‍ക്കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയതിനു തൊട്ടുപിന്നാലെ സൗദിയിലെ ആരോഗ്യ, ഊര്‍ജ മേഖലകളിലും ഹോട്ടലുകളും പാര്‍പ്പിടസമുച്ചയങ്ങളും ഉള്‍പ്പെട്ട ആതിഥേയ മേഖലയിലുമാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുക.

ഘട്ടം ഘട്ടമായാണ് ഈ മൂന്നു മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ആതിഥേയ മേഖലയില്‍ ആദ്യ ഘട്ടം അടുത്ത ജനുവരിയില്‍ ആരംഭിക്കും. 2022 ഓടെ ഈ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കും. ആരോഗ്യ, ഊര്‍ജ മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ വില്‍പ്പന, അറ്റകുറ്റപ്പണി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ജൂണ്‍ ആറിനു മുമ്പായി 50 ശതമാനത്തില്‍ കുറയാത്ത സൗദിവല്‍ക്കരണവും സെപ്തംബര്‍ രണ്ടിന് സമ്പൂര്‍ണ സൗദിവല്‍ക്കരണവും നടപ്പാക്കിയിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം രണ്ടു മാസം മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു.

ഇതിന്റെ ഭാഗമായി 30,000 സ്വദേശികള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പന, അറ്റകുറ്റപ്പണി മേഖലയിലെ സൗദിവല്‍ക്കരണം ഏറ്റവും അധികം ബാധിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ്. ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.