1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2015

സൗദിവത്ക്കരണത്തിന്‍െ തോത് വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന നിയമം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രി അദെല്‍ ഫാക്കെ മാറ്റി വെച്ചു. പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനാണ് നിയമം നടപ്പാക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്. സൗദി ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയ നിയമമാണിത്.

സ്വകാര്യ കമ്പനികളോട് വീണ്ടും സ്വകാര്യവത്കരണം ശക്തമായി നടപ്പാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെുള്ള വിദേശ തൊഴിലാളികള്‍ക്ക് ഇതുയര്‍ത്തുന്ന ഭീഷണി വലുതാണ്. നേരത്തെ സൗദി ഭരണകൂടം തുടങ്ങി വെച്ച നിതാഖാത്തിന്റെ ചുവടു പിടിച്ചാണ് സ്വദേശീവത്കരണം നടപ്പാക്കാന്‍ സൗദി സ്വകാര്യ കമ്പനികളെ നിര്‍ബന്ധിക്കുന്നത്.

സൗദിവത്കരണം നടപ്പാക്കിയതിന് ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദിക്കാരുടെ എണ്ണം 15 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ അത് ഏഴു ശതമാനമായിരുന്നു. ഇത് ഏകദേശം 1.6 മില്യണ്‍ തൊഴിലാളികള്‍ വരും.

മുന്‍കാലങ്ങളില്‍ സൗദി തൊഴിലാളികളില്‍ 49 ശതമാനം പേരും തുച്ഛമായ തുകയ്ക്കാണ് ജോലി ചെയ്തിരുന്നതെങ്കില്‍ ഇന്ന് സൗദിക്കാര്‍ക്കെല്ലാം മികച്ച വേതനം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ വെറും നാലു ശതമാനം മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.