1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

ജോര്‍ജ് തോമസ്

അഡലൈഡു: സൌത്ത് ഓസ്‌ട്രെലിയന്‍ ഗവണ്മെന്റ് അവാര്‍ഡ് ആയ South Autsralian Science Excellence Awardല്‍ Early Career STEM (Science, Technology, Engineering, Maths) Educator of the year 2015, മലയാളി ശാസ്ത്രജ്ഞ്യ ഡോ: മറിയ പറപ്പിള്ളി കരസ്ഥമാക്കി. ഓഗസ്റ്റ് 13ന് Adelaide Convention Cetnre ല്‍ നടന്ന വിരുന്നില്‍ നോബല്‍ പുരസ്‌കാര ജേതാക്കളും മന്ത്രിമാരുമുള്‍പ്പെട്ട വിശിഷ്ടാഥിതികളുടെ സാന്നിധ്യത്തില്‍ വച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. നോബല്‍ സമ്മാനം നേടിയ പ്രൊഫ: പീറ്റര്‍ ഡോഹേര്‍ടി മുഖ്യ പ്രസംഗകനായിരുന്നു.

ഡോ: മറിയ പറപ്പിള്ളി, ഓസ്‌ട്രെലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ്ന്റെ Physics Education Group South Autsralian Representative ആണ്. Executive Dean’s Excellence in teaching Award 2015 ഉം കരസ്ഥമാക്കിയ ഡോ: മറിയ Flinders Universtiy യില്‍ Physics Lecturer ആണ്

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ: ജോസഫ് എബ്രഹാമിന്റെ ഭാര്യയും, നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‌സിസിന്റെയും റിട്ട: അധ്യാപിക ലീലാമ്മയുടെയും മകളാണ് ഡോ: മറിയ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.