1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2020

സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിലെ എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും കെയർ സ്റ്റാഫിനും ക്രിസ്മസിന് 500 പൗണ്ട് വീതം താങ്ക്സ് മണി നൽകുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പ്രഖ്യാപിച്ചു. സ്വന്തം ജീവൻ പണയംവച്ച് കൊവിഡിനെതിരെ മുൻപന്തിയിൽനിന്ന് പോരാടുന്ന നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കെയർ ഹോമുകളിലെ സ്റ്റാഫിനും ക്രിസ്മസിനു മുമ്പുതന്നെ ഈ തുക നൽകുമെന്നാണ് സ്കോട്ടീഷ് നാഷനൽ പാർട്ടിയുടെ യോഗത്തിൽ ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിച്ചത്.

പാർട്ട്ടൈമായി ജോലി ചെയ്യുന്നവർക്ക് പ്രോ-റോട്ട റേറ്റിൽ ഈ തുക ലഭിക്കും. ഇതോടൊപ്പം വരുമാനത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 100 പൗണ്ട് സ്പെഷൽ വിന്റർ അലവൻസായി നൽകുമെന്നും ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിച്ചു. കൊവിഡിന്റെ ദുരിതകാലത്ത് കുട്ടികളുടെയും മറ്റും ക്രസ്മസ് ആഘോഷങ്ങൾ കുറവില്ലാതെ നടക്കാനാണ് ഈ തുക. 1,50,000 കുടുംബങ്ങൾക്ക് ഈ തുക ലഭിക്കും.

ആരോഗ്യപ്രവർത്തകരുടെ അസാധാരണമായ സേവനം കണക്കിലെടുത്താണ് 500 പൗണ്ട് താങ്ക്സ് മണി നൽകുന്നതെന്ന് ഫസ്റ്റ് മിനിസ്റ്റർ വിശദീകരിച്ചു. നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കായി കൈയടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു സ്റ്റർജന്റെ പ്രഖ്യാപനം. പ്രോൽസാഹനം പ്രധാനമാണ് എന്നാൽ കൂടുതൽ അതിനേക്കാൾ വ്യക്തവും സ്പഷ്ടവുമായ അംഗീകാരം വേണ്ടതിനാലാണ് എല്ലാ ആരോഗ്യപ്രവർത്തകർക്കും 500 പൗണ്ട് വീതം നൽകുന്നതെന്ന് സ്റ്റർജൻ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.