1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2016

സ്വന്തം ലേഖകന്‍: കടല്‍വെള്ളത്തില്‍ നിന്നും മുറിവിലൂടെ ശരീരത്തിലെത്തിയ ബാക്ടീരിയ യുഎസില്‍ യുവാവിന്റെ ശരീരം തിന്നു തീര്‍ത്തു. മനുഷ്യ ശരീരത്തിന് അപകടകാരിയായ ബാക്ടീരിയ ശരീരമാകസലം വ്രണങ്ങളുണ്ടാക്കിയതിനാല്‍ ഒടുവില്‍ യുവാവ് അതിദാരുണമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

അമേരിക്കയിലെ മേരിലാന്റില്‍ നിന്നുള്ള മൈക്കല്‍ ഫങ്ക് എന്ന യുവാവിനാണ് മരണം കടല്‍വെള്ളത്തില്‍ നിന്നും കാലിലെ മുറിവിലൂടെ ബാക്ടീരിയയുടെ രൂപത്തില്‍ പിടികൂടിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശരീരമാകസലം മുറിവുണ്ടാക്കി. രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യവിദഗ്ധരെ ആകെ ഞെട്ടിച്ച് മൈക്കലിന്റെ രൂപം വികൃതമായി.

കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന ‘വിബ്രിയോ വള്‍നിഫിക്കസ്’ എന്ന ഇനം ബാക്ടീരിയയാണ് മൈക്കലിന്റെ ശരീരത്തില്‍ കടന്നുകൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഞണ്ടിനെ പിടിക്കാനുള്ള കൂടുകള്‍ വൃത്തിയാക്കുന്നതിനിടെ കാലില്‍ ഉണ്ടായ ചെറിയ മുറിവിലൂടെ രോഗാണു ശരീരത്തിലേയ്ക്ക് കയറിക്കൂടി. തുടര്‍ന്നുള്ള ആദ്യ മണിക്കൂറില്‍ തന്നെ ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

തുടര്‍ന്ന് നില പെട്ടെന്ന് വഷായി. ഉടന്‍ തന്നെ ബാക്ടീരിയ ബാധിച്ച കാല്‍ മുറിച്ചു മാറ്റിയെങ്കിലും രക്തത്തില്‍ പ്രവേശിച്ച ബാക്ടീരിയ ശരീരകലകളെ നശിപ്പിച്ചു തുടങ്ങിയിരുന്നു. അതികഠിനമായ വേദനയോടെയാണ് മൈക്കല്‍ മരണത്തിന് കീഴടങ്ങിയതെന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.