1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2016

സ്വന്തം ലേഖകന്‍: പാക് അനുകൂല പ്രസ്താവന നടത്തിയ നടി രമ്യക്കെതിരെ കേസ്, മാപ്പു പറയില്ലെന്ന് നടി. താന്‍ തെറ്റൊന്നും ചെയ്തതായി കരുതുന്നില്ല. അതുകൊണ്ട് തന്നെ മാപ്പ് പറയില്ല. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് യോജിച്ച നടപടി അല്ലെന്നും നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ വ്യക്തമാക്കി. പാകിസ്താന്‍ നരകമല്ലെന്ന രമ്യയുടെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള യുവ പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇസ്ലാമാബാദില്‍ പോയി വന്ന ശേഷമായിരുന്നു രമ്യയുടെ പ്രസ്താവന. പാകിസ്താനെ നരകത്തോട് താരതമ്യം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറിന് മറുപടി പറയുകയായിരുന്നു രമ്യ.

പാകിസ്താനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി ഗൗഡ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. സോംവാര്‍പേട്ട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗൗഡ ഹര്‍ജി നല്‍കിയത്. രമ്യയുടെ പ്രസ്താവന ഇന്ത്യയെ അപമാനിക്കുന്നതും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്നതുമാണെന്നും അവര്‍ക്കെതിരെ ഐ.പി.സി 124 പ്രകാരം കേസെടുക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.