1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു, ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹ കേസ്. പൃഥ്വി മാസ്‌കെ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസാണ് കേസെടുത്തത്. അടുത്തിടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൈനികരെ ആരും നിര്‍ബന്ധിച്ചിട്ടില്ല അവര്‍ ആ ജോലി ചെയ്യുന്നതെന്ന് ഓംപുരി പറഞ്ഞിരുന്നു. സൈനികരോട് ആയുധം എടുക്കാന്‍ ആര് പറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ താരങ്ങളെ ബോളിവുഡില്‍ വിലക്കിയ വിഷയം ചര്‍ച്ച ചെയ്ത ടെലിവിഷന്‍ ഷോയിലായിരുന്നു ഓംപുരിയുടെ പ്രതികരണം. പാക് താരങ്ങള്‍ ഇന്ത്യയില്‍ വരാതിരിക്കണമെങ്കില്‍ അവരുടെ വിസ റദ്ദാക്കാന്‍ മോഡി തയ്യാറാകണം. ഇരുപതോളം ചാവേറുകളെ പാകിസ്താനിലേക്ക് അയക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

പാകിസ്താനി കലാകാരന്‍മാര്‍ രാജ്യത്ത് നിയമവിരുദ്ധമായല്ല താമസിക്കുന്നത്. ഇവരെ പാകിസ്താനിലേക്ക് പറഞ്ഞയച്ചാല്‍ ഇവരുമായി കരാറുള്ള സിനിമാ നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം കലാകാരന്‍മാരും കായിക താരങ്ങളും ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ അവരെ വിലക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.